അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ കടിച്ചുപരിക്കേല്‍പ്പിച്ച അച്ഛനെതിരെ കേസ്.

തളിപ്പറമ്പ്: മകനെ കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു.

കരിമ്പത്തെ വടക്കേതടത്തില്‍ വീട്ടില്‍ മെജോ റോണിയുടെ(45)പരാതിയിലാണ് കേസ്.

2022 ഡിസംബര്‍ മുതല്‍ കരിമ്പത്തെ വീട്ടില്‍ താമസിച്ചുവരവെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരുന്ന ഭര്‍ത്താവ് റോണി 23 ന് അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മകനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചതായാണ് പരാതി.

റോണിയുടെ പേരില്‍ പോലീസ് കേസെടുത്തു.