പാണപ്പുഴയില്‍ സമൂഹദ്രോഹികള്‍ വോളിബോള്‍ കോര്‍ട്ട് നശിപ്പിച്ചു-പരിയാരം പോലീസ് കേസെടുത്തു-
പരിയാരം:പാണപ്പുഴയില്‍ വോളിബോള്‍ കോര്‍ട്ടിലെ നെറ്റും ഫ്‌ളഡ് ലൈറ്റും സമൂഹ ദ്രോഹികള്‍ നശിപ്പിച്ചു.
ഫിനിക്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വോളിബോള്‍ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന
ഗ്രൗണ്ടിലാണ് അതിക്രമം.കോര്‍ട്ടിലെ നെറ്റ്, നാല് ഭാഗത്തും മറയായുള്ള വല, ഫ്‌ലഡ് ലൈറ്റിന്റെ ഫ്യുസുകള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് വോളിബോള്‍ കളിച്ച് പോയ ഇവിടെ വെള്ളിയാഴ്ച രാവിലെ കളിക്കാര്‍ എത്തിയപ്പോഴാണ് നശിപ്പിച്ചതായി കണ്ടത്.
36,000 രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികള്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.
പതിറ്റാണ്ടുകളായി പാണപ്പുഴയില്‍ നിരവധി പേര്‍ വോളി പരിശീലനം നടത്തുന്നതാണ് ഈ ക്ലബ്ബ്. ടൂര്‍ണ്ണമെന്റുകളില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ ഫിനിക്‌സ് ക്ലബ്ബിലൂടെ വളര്‍ന്ന
ദേശീയ താരങ്ങളടക്കമുള്ളവര്‍ വിവിധ ദേശീയ ടീമുകളിലും ഡിപ്പാര്‍ട്ടുമെന്റ് ടീമുകളിലും സക്രിയ സാന്നിധ്യമാണ്.
