ലോഡ്ജില്‍ താമസിക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചു, ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍: ലോഡ്ജില്‍ താമസിക്കാന്‍ തയ്യാറാകാത്ത വിരോധത്തിന് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
രാമന്തളി വടക്കുമ്പാട്ടെ ഒളിയങ്കര വീട്ടില്‍ എ.അഷറഫിന്റെ(55)പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്ന് ഉച്ചക്ക് 12.15 ന് പയ്യന്നൂര്‍ കൊറ്റിയിലെ ഒളിയങ്കര ലോഡ്ജിലെ 103-ാം നമ്പര്‍മുറിയില്‍ വെച്ച് ഭാര്യ സി.എം.സാഹിദയെ(47)കൈകൊണ്ട് അടിക്കുകയും തലപിടിച്ച് ജനല്‍കമ്പിയില്‍ കുത്തുകയും ചെയ്തതായാണ് പരാതി.
സാഹിദ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി നല്‍കിയ പരാതിയിലാണ് കേസ്. ലോഡ്ജില്‍ താമസിക്കാനാവില്ലെന്ന് പറഞ്ഞ വിരോധത്തിനായിരുന്നു മര്‍ദ്ദനം.
