ജയിലിലായി, മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും-

പരിയാരം: മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും ജയിലില്‍. കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ

ആക്രമിച്ച സംഭവത്തിലെ പ്രതികളായ ഇവരെ ഇന്നലെ പയ്യന്നൂര്‍ മജിസ്‌ട്രേട്ടാണ് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ്‌   ചെയ്തത്.

ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി.ദാസന്‍(70) എന്നിവരാണ് ജയിലിലായത്.

ഐ.പി.സി-392 വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഹോട്ടലിലെ ശുചിമുറിയില്‍ നിന്നും പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും

കൈമാറുമെന്ന് അക്രമത്തിന് ഇരയായ യാത്രാസംഘത്തിലെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.