മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു.
മട്ടന്നൂര്‍: മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതിയുടെ ഉദ്ഘാടനം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നടന്നു.
കണ്ണൂര്‍ പ്ലാനിംഗ് വിഭാഗം സഹകരണ അസി.രജിസ്ട്രാര്‍ എം.കെ.സെബുന്നീസ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം മട്ടന്നൂര്‍ ലേഖകനുമായ കെ.പി അനില്‍കുമാറിന് ഡെപ്പോസിറ്റ് രേഖ നല്‍കി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.വി.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.ചന്ദ്രബാബു, ഇരിട്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ മധു കനോത്ത്, വി.കെ.സുഗതന്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ വി.പി. ബീന, സി.സജീവന്‍, പി.സി.കെ.നമ്പ്യാര്‍, എ.സി.റീന എന്നിവര്‍ പ്രസംഗിച്ചു.
