തളിപ്പറമ്പില്‍ മിന്നല്‍ ഓട്ടോ സമരം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഓട്ടോറിക്ഷക്കാരുടെ മിന്നല്‍ പണിമുടക്ക്.

ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ഒരു യാത്രക്കാരകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് സംയുക്തമായി പണിമുടക്കാരംഭിച്ചിരിക്കുന്നത്.

നഗരത്തില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് തോന്നുന്നത് പോലെ അമിത ചാര്‍ജ് ഈടാക്കുന്നതായി അടുത്തകാലത്ത് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ഓട്ടോറിക്ഷകള്‍ക്കെല്ലാം മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രര്‍ത്തിപ്പിക്കാതെയാണ് സര്‍വീസ് നടത്തിവരുന്നത്.

ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുെവങ്കിലും സംഘടനാബലത്തില്‍ പരാതികള്‍ നിശബ്ദമാക്കപ്പെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.