ബജ്‌റംഗ്ദള്‍ ശൗര്യ ജാഗരണ്‍-2023 രഥയാത്രക്ക് നാളെ കാസര്‍ഗോഡ് തുടക്കമാവും.
കാസര്‍ഗോഡ്: ബംജ്‌റംഗ്ദള്‍ കേരള സംഘടിപ്പിക്കുന്ന ശൗര്യ ജാഗരണ്‍-2023 രഥയാത്ര നാളെ ആരംഭിക്കും.
കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന രഥയാത്ര 6 ന് തിരുവനന്തപുരത്ത് സമാപിക്കും. തേജസ്വി സൂര്യ എം.പി ഫ്‌ളാഗ്ഓഫ് ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ അണ്ണാമലൈ പങ്കെടുക്കും.
നാളെ രാവിലെ 8.30 മുതല്‍ 10 വരെ കുണിത ഭജനത്തോടെയാണ് പരിപാടി ആരംഭിക്കുക.
രവീശ തന്ത്രി കുണ്ടാര്‍ ദീപം തെലിയിക്കും.
വേദമൂര്‍ത്തി ശ്രീ ചക്രപാണി ദേവ പൂജിത്തായ ആരിക്കാടി അദ്യക്ഷത വഹിക്കും.
സൂര്യനാരായണജി, തേജസ്വി സൂര്യ എം.പി, ശരണ്‍ പമ്പ് വെല്‍, ഗണപതി പൈ, രാജശേഖരന്‍ജി, ജിജേഷ് പത്തേരി, കേരള മേഖല ബജ്‌റംഗ്ദള സംയോജക് അനൂപ് എന്നിവര്‍ പ്രസംഗിക്കും.
വിശ്വഹിന്ദു പരിഷത്ത് രൂപീകൃതമായതിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ്ശൗര്യ ജാഗരണ രഥയാത്ര സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം 5 ന് രഥയാത്രക്ക് മാഹിയില്‍ സ്വീകരണം നല്‍കും.
