ബാലസംഘം ജില്ലാ സമ്മേളനം നാളെ സമാപിക്കും.
പരിയാരം: ബാലസംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം കുളപ്പുറം ഇ എം എസ് ഭവനില്‍ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ സൂര്യ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കണ്‍വീനര്‍ ടി കെ നാരായണന്‍ ദാസ്, ജില്ലാ സെക്രട്ടറി അനുവിന്ദ് ആയിത്തര സംസ്ഥാന കോ:ഓര്‍ഡിനേറ്റര്‍ എം.രണ്‍ദീഷ്, സംസ്ഥാന ജോ:സെക്രട്ടറി ഹാഫിസ്, വൈസ്:പ്രസിഡന്റ് ഫിദാ പ്രദീപ്, സംസ്ഥാന എക്‌സിക്യുട്ടീവ് വിഷ്ണു ജയന്‍, ജില്ലാ കണ്‍വീനര്‍ പി.സുമേശന്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.വി.ഗോപിനാഥ്, സംഘടക സമിതി ജന.കണ്‍വീനര്‍ വി.വിനോദ് എന്നിവര്‍ പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍മാന്‍ ടി.വി.രാജേഷ് സ്വാഗതം പറഞ്ഞു.
ചിലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം കുട്ടികളുമായി സംവദിച്ചു.
തുടര്‍ന്ന് ബാലസംഘം കൂട്ടുകാരുടെ സ്വാഗത ഗാനവും സംഗീത ശില്പവും അരങ്ങേറി. സമ്മേളനം നാളെ സമാപിക്കും.