പട്ടുറുമാല്‍ റിയാസ് ഇനി ജയിലില്‍ പാടും. ബലാല്‍സംഗക്കേസില്‍ റിമാന്‍ഡില്‍

ചിറ്റാരിക്കാല്‍: ഗായകന്‍ പട്ടുറുമാല്‍ റിയാസ്(36) ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍.

ഗായികയും ഭര്‍തൃമതിയുമായ 26 കാരി യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

കാസര്‍ഗോഡ് ആലംപാടി സ്വദേശിയാണ്.

ഇരുവരും കല്യാണവീടുകളില്‍ ഗാനമേള അവതരിപ്പിക്കുന്ന ട്രൂപ്പിലെ അംഗങ്ങളാണ്.

വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് റിയാസിന്റെ വീട്ടില്‍ വെച്ചും പരാതിക്കാരിയുടെ വീട്ടില്‍ വെച്ചും ബലാല്‍സംഗം ചെയ്തതായാണ് പരാതി.

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്.

പഴയ കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി സംഭവം പുറത്തുപറയാതിരിക്കാന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

കോടതിയില്‍ ഹാജരാക്കിയ റിയാസിനെ റിമാന്‍ഡ് ചെയ്തു.