ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമോ ? സോഫ്റ്റ്വേര്‍ പ്രയോഗത്തില്‍ 20,770 രൂപ നഷ്ടമായി.
പാപ്പിനിശേരി: ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏതോ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് വാലറ്റ് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് എടുത്തതായി പരാതി.
പാപ്പിനിശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ മുഹളേന് വീട്ടില്‍ ഷീബ സുരേന്ദ്രന്റെ(47) കാനറാ ബേങ്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് 20,770 രൂപ തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18, 19 തീയതികളിയാണ് പല തവണകളിലായി പണം വാലറ്റ് അക്കൗണ്ടിേലക്ക് മാറ്റിയത്.
വാലറ്റ് ഉടമക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.