നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി.
കുറുമാത്തൂര്‍ കൂനം റോഡിലെ തട്ടാന്‍ വളപ്പില്‍ ഷംസുദ്ദീന്റെ(35) കടയില്‍ നിന്നാണ് 78 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടിച്ചെടുത്തത്.
തളിപ്പറമ്പ് എസ്.ഐ കെ.ഡി.ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടിയ വിലക്ക് വില്‍പ്പന നടത്തുന്നതിനാണ് ഇവിടെ പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവെച്ചതെന്ന് പോലീസ് പറഞ്ഞു.