30 കുപ്പി മദ്യവുമായി ചന്തേരക്കാരനും ഉദിനൂര് കാരനും രാമന്തളിക്കാരനും പിടിയില്‍

പയ്യന്നൂര്‍: എക്‌സൈസ് സംഘം 30 കുപ്പി മദ്യവുമായി 3 പേരെ അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പെരുമ്പ, പയ്യന്നൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15 ലിറ്റര്‍) മദ്യവുമായി

\കാസര്‍കോഡ് ചന്തേര സ്വദേശി പ്രകാശന്‍ (52) ഉദിനൂര്‍ സ്വദേശി പി.സനീഷ് (31), രാമന്തളി സ്വദേശി കെ.പി.പ്രഭാകരന്‍(52) എന്നിവരെയാണ് പിടികൂടിയത്.

പ്രതികളെ പയ്യന്നൂര്‍ റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത്, കെ.വി.ഷൈജു, കെ.വിനീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.