തിരിച്ചുവരും-അഹങ്കാരമല്ല, തനിക്കുള്ളത് ആത്മവിശ്വാസം- 100 Crore അബിനാസ്.

സത്യം പറയാന്‍ ആണോ മീഡിയ, അതോ മീഡിയ പറയുന്നതാണോ സത്യം, മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടേല്‍ നിങ്ങളോട് ഞങ്ങള്‍ക്കും പറയാനുണ്ട്

 

മാധ്യമപ്രവര്‍ത്തകനെ നല്ല രീതിയില്‍ തന്നെ കാണുമെന്ന് മുന്നറിയിപ്പ്-

തളിപ്പറമ്പ്: അഹങ്കാരമല്ല, തനിക്കുള്ളത് ആത്മവിശ്വാസമെന്ന് മുഹമ്മദ് അബിനാസ്.

തനിക്കെതിരെ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്ത സാഹചര്യത്തിലാണ് വോയ്‌സ് രൂപത്തിലുള്ള പ്രതികരണവുമായി അബിനാസ് രംഗത്തുവന്നത്.

2022 ല്‍ 100 കോടി ഒരു മോഹമായിരുന്നുവെങ്കിലും അത് തങ്ങളുടെ കയ്യില്‍ കിട്ടുന്നതിന് മുമ്പേ കേരളത്തിന്റെ കയ്യിലെത്തിച്ച മാധ്യമ

പ്രവര്‍ത്തകനോട് നന്ദി പറയുന്ന അബിനാസ് അദ്ദേഹത്തോട് വല്ലാത്ത കമ്പവും ദേഷ്യവും ഒരുപോലെയുണ്ടെന്ന് വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകന്റെ പേരെടുത്ത് പറഞ്ഞ് നമ്മള്‍ തിച്ചുവരുമെന്നും നല്ലരീതിയില്‍ തന്നെ കാണാമെന്നും വെല്ലുവിളിക്കുന്നുണ്ട്.

ഓഫീസില്‍ തന്നെ ഉണ്ടാവണമെന്നും രണ്ട് ദിവസം മുമ്പ് നേരത്തെ വിവരമറിയിച്ച് തന്നെ വരുമെന്നും അബിനാസ് പറയുന്നുണ്ട്.

നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്നും ഞാന്‍ വരുമെന്നും ഓഡിയോയില്‍ വെല്ലുവിളിക്കുന്നുണ്ട്.

പ്രചരിപ്പിക്കുന്നതിന്റെ 10 ശതമാനത്തോളം ഫണ്ട് മാത്രമേ തന്റെ കയ്യിലുള്ളൂവെന്നും അല്‍പ്പം സമയമെടുത്താലും എല്ലാവരുടെയും പണം തിരിച്ചുനല്‍കുമെന്നും

പറയുന്ന അബിനാസ് ഇപ്പോള്‍ കയ്യിലുള്ള പണം തങ്ങളുടെ വിത്താണെന്നും ആ വിത്ത് വിതച്ച് വിളവെടുത്ത് എല്ലാവരുടെയും ബാധ്യത തീര്‍ക്കുമെന്നും ഉറപ്പുനല്‍കുന്നുണ്ട്.

അല്‍പ്പം വൈകിയാലും താന്‍ നാട്ടിലേക്ക് തിരിച്ചുവരുമെന്നും അബിനാസ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു.