പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍.

മാവിലായി വെറ്റിനറി ആശുപത്രിക്ക് സമീപത്തെ പുത്തന്‍പുരയില്‍ പി.പി.ഭാഗിഷ്(49), കൊറ്റാളി കുഞ്ഞിപ്പള്ളി കിഴക്കുമ്പാട്ട് റിജേഷ്(42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു സംഭവം.