പിലാത്തറയിലും പൂട്ടിക്കും-മദ്യനിരോധന സമിതി. ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

പിലാത്തറ: പിലാത്തറയില്‍ പുതുതായി അനുവദിച്ച ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഐ.ി.മേരിയുടെ അധ്യക്ഷതയില്‍ പിലാത്തറ ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ഹോളിക്രോസ്സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ആശ, ജില്ലാ ട്രഷറര്‍ കുഞ്ഞമ്മ തോമസ്, സ്റ്റേറ്റ് കമ്മിറ്റി അംഗം ഒ.വി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡന്റ്: കെ.ജി.വര്‍ഗീസ്, വൈസ് പ്രസിഡന്റ്-പുഷ്പകോയ്യോന്‍, സിക്രട്ടറി-ഫെലിക്സ് ജോര്‍ജ്ജ്, ജോ.സിക്രട്ടറി: ജാസ്മിന്‍ രാജീവ്, ട്രഷറര്‍: സണ്ണി അലക്‌സാണ്ടര്‍,

ജില്ല കൗണ്‍സിലര്‍: ഹക്കീം മാടായി, സംസ്ഥാന കൗണ്‍സിലര്‍: എന്‍ രാഘവന്‍, രക്ഷാധികാരി.: സിസ്റ്റര്‍ ആശ.