ഭാരത് ബന്ദ്: ചെറുവത്തൂരില്‍ അഞ്ച് ബന്ദനുകൂലികള്‍ അറസ്റ്റില്‍

ചന്തേര: ഭാരത് ബന്ദിന്റെ ഭാഗമായി ദേശീയപാതയില്‍ ചെറുവത്തൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍.

ഇന്ന് രാവിലെ ഒന്‍പതരയോടെ ചന്തേര എസ്.ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ചെറുവത്തൂര്‍ മുസ്ലിംപള്ളിക്ക് സമീപം വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച ഇവരെ അറസ്റ്റ് ചെയ്തത്.

ചീമേനി കിഴക്കേനിയിലെ അത്തൂട്ടിയില്‍ പോയാരന്‍ വീട്ടില്‍ പി.രാഘവന്‍(63), കരിവെള്ളൂര്‍ ആണുരിലെ മേലത്ത് വീട്ടില്‍ എം.സരീഷ്(28), കരിവെള്ളൂര്‍ കൊഴുമ്മല്‍ തെച്ചിനാത്ത് വീട്ടില്‍ അനീഷ്‌കുമാര്‍(36), ചീമേനി പെട്ടിക്കുണ്ടിലെ പയ്യാരന്‍ വീട്ടില്‍ പി.വിനു(42), പെരളം സ്വാമിമുക്കിലെ ചെര്‍കാത്യന്‍ വീട്ടില്‍ സി.വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സാധുജനപരിഷത്തിന്റെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.

എസ്.ഐ എം,സുരേശന്‍, എ.എസ്.ഐമാരായ ലക്ഷ്മണന്‍, കെ.വി.സുരേശന്‍, ഡ്രൈവര്‍ ഹരീഷ്, കെ.എ.പി സി.പി.ഒമാരായ അക്ഷയ്, മണിപ്രസാദ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.