ബ്രോക്കര്‍ കലഹം— വനിതാ വിവാഹ ബ്രോക്കറെ മര്‍ദ്ദിച്ചതിന് കേസ്.

ചെറുവത്തൂര്‍: വനിതാ വിവാഹബ്രോക്കറെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് പുരുഷ ബ്രോക്കറുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു.

കയ്യൂര്‍ ക്ലായിക്കോട് മുഴക്കോം സ്വദേശി കുണ്ടത്തില്‍ വീട്ടില്‍ പി.എന്‍.രോഹിണിയുടെ(48)പരാതിയിലാണ് രമേശന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തത്തത്.

രോഹിണി കാണിച്ചുകൊടുത്ത പെണ്‍കുട്ടിയെ രമേശന്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത് ചോദ്യം ചെയ്ത വിരോധത്തിന് 19 ന് വൈകുന്നേരം 5.30 ന് ചെറുവത്തൂര്‍ ടൗണില്‍ വെച്ച് രോഹിണിയെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.