തളിപ്പറമ്പ് നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പത്താംക്ലാസ് വിദ്യാര്‍ത്ഥികളും പട്ടാപ്പകല്‍ നടുറോഡില്‍ ഏറ്റുമുട്ടി.

ഇന്നലെ വൈകുന്നേരം ബസ്റ്റാന്റ് പരിസരത്തെ മില്‍മാ ബൂത്തിന് സമീപത്താണ് സംഭവം നടന്നത്.

കഴിഞ്ഞ വര്‍ഷം 10-ക്ലാസില്‍ നിന്നും വിജയിച്ച് ഇപ്പോള്‍ മറ്റൊരു സ്‌ക്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ 10-ാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നതായി ആരോപിച്ചാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്.

8 പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്ന സംഘത്തില്‍ ഉണ്ടായിരുന്നത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പി.ടി.എ ഭാരവാഹികളും അധ്യാപകരുമാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്.

പോലീസ് ഇന്ന് ഇരുവിഭാഗത്തേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ സഹപാഠിയെ ശല്യം ചെയ്തതിനെതിരെ പ്രതികരിച്ച മൂത്തേടത്തിലെ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നത്.