അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുക: അഭിഭാഷക പരിഷത്ത് .

പയ്യന്നൂര്‍: അഭിഭാഷകരുടെ ക്ഷേമത്തിന് ഉതകുന്ന വിധം അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുവാനും അതിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കേരള ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

പയ്യന്നൂര്‍ ദാസാ ഡൈനില്‍ നടന്ന ജില്ലാ സമ്മേളനം അഭിഭാഷക പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ.സി.കെ ശ്രീനിവാസന്‍ ഉല്‍ഘാടനം ചെയ്തു.

അഡ്വ.എം.കെ .രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ബാറുകളില്‍ നിന്നുള്ള അഭിഭാഷകരായ അഡ്വ.ടി.സുനില്‍കുമാര്‍, അഡ്വ. എന്‍.ദിനേശ് അഡ്വ.കെ.സി.രാമകൃഷ്ണന്‍, അഡ്വ. ഗൗരി അന്തര്‍ജ്ജനം എന്നിവരെ ആദരിച്ചു.

സമ്മേളനത്തില്‍ വെച്ച് അഡ്വ.എം.കെ രഞ്ജിത്ത് രചിച്ച ‘ഭാരതം ഹിന്ദു രാഷ്ട്രമോ എന്ന പുസ്തകം അഡ്വ.എസ്.സജിത്ത്കുമാര്‍ പ്രകാശനം ചെയ്തു.

ദേശീയ സിക്രട്ടറി അഡ്വ. ആര്‍.രാജേന്ദ്രന്‍ സംഘടന സന്ദേശം നല്‍കി കൊണ്ട് സംസാരിച്ചു.

യോഗത്തില്‍ അഡ്വ.ബി.രവീന്ദ്രന്‍, അഡ്വ. വി.കെ.റിനി, അഡ്വ.പി.പ്രേമരാജന്‍, അഡ്വ.പി.ടി.രഞ്ജന്‍, അഡ്വ. കെ.കെ .വിശ്വനാഥന്‍, അഡ്വ.കെ. പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അഡ്വ.കെ.കെ.ശ്രീധരന്‍ സ്വാഗതവും അഡ്വ. കെ.ഒ.പ്രസൂന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി. പ്രസിഡന്റ്: അഡ്വ.എം.കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റുമാരായി അഡ്വ.കെ.ഒ.പ്രതാപ് നമ്പ്യാര്‍, അഡ്വ. രാജേഷ് ഖന്ന, അഡ്വ.ഗൗരി അന്തര്‍ജ്ജനം, സിക്രട്ടറി: അഡ്വ.പി.പി.സന്ദീപ്കുമാര്‍, ജോ.സിക്രട്ടറി: അഡ്വ.ശ്രീപ്രഭ, ട്രഷറര്‍: അഡ്വ.നീരജ് എന്നിവരെ തിരെഞ്ഞെടുത്തു.