ഭാര്‍ഗ്ഗവീനിലയം-മലയാളത്തിലെ ആദ്യത്തെ ഭീകരചിത്രം റിലീസായിട്ട് 59 വര്‍ഷം.
മലയാളത്തിലെ ആദ്യത്തെ ഭീകരസിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ഭാര്‍ഗവീനിലയം റിലീസായിട്ട് ഇന്നേക്ക് 59 വര്‍ഷം തികയുന്നു.
1964 ഒക്ടോബര്‍ 22 നാണ് സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ക്ലാസിക് മൂവികളില്‍ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ സംവിധാനം ചെയ്തത് എ.വിന്‍സെന്റ്.
വൈക്കം മുഹമ്മദ്ബഷീര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച അക സിനിമയാണ് ഭാര്‍ഗവീനിലയം.
ചന്ദ്രതാര പ്രൊഡക്ഷന്‍സിന് വേണ്ടി ടി.കെ.പരീക്കുട്ടിയാണ് ഈ സിനിമ നിര്‍മ്മിച്ചത്.
ക്യാമറ-പി.ഭാസ്‌ക്കരറാവു, എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍, കല എസ്.കൊന്നനാട്ട്, പരസ്യം എസ്.എ.നായര്‍.
പ്രേംനസീര്‍, മധു, വിജയനിര്‍മ്മല, പി.ജെ.ആന്റണി, അടൂര്‍ഭാസി, കുതിരവട്ടം പപ്പു, കെടാമംഗലം അലി, പി.എസ്.പാര്‍വ്വതി. ബേബി ശാന്ത, കെ.ബി.പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.എസ്.ബാബുരാജ്.
മലയാള വാക്കുകളിലേക്ക് ഭാര്‍ഗവീനിലയം പോലെ എന്ന വാക്ക് സംഭാവന ചെയ്ത ഈ സിനിമ ചിത്രീകരിച്ച വീട് തലശേരി കോടതിക്ക് സമീപത്താണ്.
ഗാനങ്ങള്‍-
1-അനുരാഗമധുചഷകം-എസ്.ജാനകി.
2-അറബിക്കടലൊരു മണവാളന്‍-യേശുദാസ്, പി.സുശീല.
3-ഏകാന്തതയുടെ അപാരതീരം-കമുകറ പുരുഷോത്തമന്‍.
4-പൊട്ടാത്ത പൊന്നിന്‍-എസ്.ജാനകി.
5-പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു-എസ്.ജാനകി.
6-താമസമെന്തേ വരുവാന്‍-യേശുദാസ്.
7-വാസന്ത പഞ്ചമിനാളില്‍-എസ്.ജാനകി.
