സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പോലീസുകാരന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി അക്രമം നടത്തി, റിമാന്‍ഡിലായി.
തളിപ്പറമ്പ്: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പോലീസുകാരന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി അക്രമം നടത്തിയതിനെ തുടര്‍ന്ന് റിമാര്‍ഡിലായി.
ശ്രീകണ്ഠാപുരം നിടിയേങ്ങ ഐച്ചേരിയിലെ തെക്കെ വീട്ടില്‍ ടി.വി.പ്രദീപനാണ്(47)അക്രമം നടത്തിയത്.
തിങ്കളാഴ്ച്ച വൈകുന്നേരം 6.15 നാണ് സംഭവം. അമിതമായി മദ്യപിച്ച് സ്റ്റേഷനിലെത്തിയ പ്രദീപന്‍ പോലീസുകാരെ ചീത്തവിളിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തു.
സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട പോലീസ് ജീപ്പിന്റെ പിറകുവശത്തെ വലതുഭാഗത്തുള്ള ക്വാര്‍ട്ടര്‍ഗ്ലാസ് ചവിട്ടി തകര്‍ക്കുകയും ചെയ്തു.
പോലീസുകാര്‍ ബലംപ്രയോഗിച്ച് കീഴടക്കിയ പ്രദീപനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.