ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച കണ്ടോന്താറിലെ പി.വി.മോഹനന്‍ (70 ) നിര്യാതനായി.
പരിയാരം: റവന്യു വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച കണ്ടോന്താറിലെ പി.വി.മോഹനന്‍ (70 ) നിര്യാതനായി.
ഭാര്യ: പി.സി.കാര്‍ത്ത്യായനി.
മക്കള്‍: നിമ ( ആന്തൂര്‍ മുന്‍സിപ്പാലിറ്റി), നിസ (തലശ്ശേരി) നിമേഷ് (പ്രവാസി). പാണപ്പുഴ വില്ലേജ് ഓഫീസറായും ജില്ലയിലെ റവന്യു വകുപ്പില്‍ വിവിധ തസ്തികളിലും പ്രവര്‍ത്തിച്ചിരുന്നു.
കെ എസ് എസ് പി എ അംഗവുമായിരുന്നു.
മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടോന്താര്‍ ചെങ്ങളത്തെ ഭവനത്തില്‍ എത്തിക്കും, സംസ്‌കാരം ഇന്ന് വൈകുന്നേരം 7 മണിക്ക്.