നടന് ഭീമന്‍രഘു സി.പി.എമ്മിലേക്ക്-
തിരുവനന്തപുരം: നടന് ഭീമന്‍രഘു എന്ന രഘു ദാമോദരന്‍ സി.പി.എമ്മിലേക്ക്.
സംവിധായകന് രാജസേനന് സിപിഎം ലേക്ക് പോയതിന്‍രെ ചുവടുപിടിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ഭീമന്‍രഘുവും സി.പി.എമ്മിലേക്ക് പോകുന്നത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കുറച്ചു നാളുകള്‍ക്കു മുമ്പാണ് താന്‍ ഇനി ബിജെപിയ്ക്ക് വേണ്ടി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചത്.
അതിന് പിന്നാലെയാണ് ഭീമന് രഘു സിപിഎമ്മിലേക്ക് ചേക്കേറുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിനെതിരെയും നടന് ജഗദീഷിനെതിരെയുമാണ് ഭീമന് രഘു മത്സരിച്ചത്.
പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു സംസാരിക്കുമെന്ന് ഭീമന് രഘു ഒരു ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞു.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്.
മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി.
തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല.
രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും.
എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്.
എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്പ്പോഴും പ്രശംസിച്ചിട്ടുണ്ട്.
കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്- ഭീമന് രഘു പറഞ്ഞു.