ഏറ്റവും ശുദ്ധമായ ഇന്ധനം ഇനി തളിപ്പറമ്പ് പുഷ്പഗിരിയിലും-വെട്ടം ഫ്യൂവല്‍സ് ജൂണ്‍-12 ന് തുറക്കും.
തളിപ്പറമ്പ്: വിപ്ലവകരമായ മാറ്റത്തിന് തയ്യാറായ ഇന്ത്യന്‍ വാഹനവിപണിക്കൊപ്പം തളിപ്പറമ്പും ചുവടുവെക്കുന്നു.
ഇന്ത്യന്‍ വാഹന വിപണി വിപ്ലവകരമായ ഒരു മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുയാണ്.
ബി.എസ്.-6 നിലവാരത്തിലുള്ള ഇന്ധനം ഇനി തളിപ്പറമ്പിലും ലഭ്യം.
പുഷ്പഗിരിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ വെട്ടം ഫ്യൂവല്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഗുണമേന്‍മയുള്ള ഇന്ധനത്തിനുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്.
ജൂണ്‍-12 ന് രാവിലെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. തളിപ്പറമ്പ്-ആലക്കോട് റോഡില്‍ 24 മണിക്കൂറും സേവനം നല്‍കുന്ന വെട്ടം ഫ്യൂവല്‍സ് പ്രവര്‍ത്തിക്കുന്നത്.
മാംഗളൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സാണ് ഈ ഇന്ധനം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ മുര്‍ഷിദ കൊങ്ങായി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, എം.ആര്‍.പി.എല്‍ സെയില്‍സ് ഹെഡ് ലക്ഷ്മിഷാ റാവു, വാര്‍ഡംഗം പി.സാജിദ ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ബിഎസ്-6 എന്നാലെന്താണ്?
ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ പുറന്തള്ളുന്ന ഹാനികരമായ NOx (നൈട്രജന്‍ ഓക്‌സൈഡ്സ്) 68 ശതമാനത്തോളം കുറക്കണം എന്നതാണ് സര്‍ക്കാറിന്റെ പ്രധാന നിര്‍ദേശം.
ഇത് പെട്രോള്‍ എന്‍ജിന്‍ വാഹനമാണെങ്കില്‍ 25 ശതമാനം കുറക്കണം. ക്യാന്‍സറിന് കാരണമാകുന്ന, ഡീസല്‍ എന്‍ജിനുകള്‍ പുറന്തള്ളുന്ന പിഎം (particulate matter) 80 ശതമാനം കുറക്കണം എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ.
പലതരത്തിലുള്ള സാങ്കേതിക കൂട്ടിച്ചേര്‍ക്കലുകളും ബിഎസ്6 അനുശാസിക്കുന്നു. അതില്‍ പ്രധാനമാണ് ഓബിഡി (On-board diagnostics). എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമായും ഘടിപ്പിക്കേണ്ട ഓബിഡി വഴി,
ഇപ്പോഴുള്ള 6 മാസത്തില്‍ ഒരിക്കലുള്ള പുക ടെസ്റ്റിന് പകരം, ഓരോ വാഹനവും അതാതു സമയത്തു പുറംതള്ളുന്ന മലിനീകരണ തോത് കൃത്യമായി മനസിലാക്കാം. വാഹനങ്ങളുടെയും പ്രകൃതിയുടെയും ആയുസിന് ഒരുപോലെ ഗുണകരമാണ് ബി.എസ്-6 നിലവാരമുള്ള ഇന്ധനം.
ഇന്ധനം നിറച്ച് സമ്മാനം നേടൂ-
വെട്ടം ഫ്യൂവല്‍സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വാഹന ഉടമകള്‍ക്കായി ഇന്ധനം നിറക്കൂ സമ്മാനം നേടൂ എന്ന പേരില്‍ സമ്മാനപരിപാടിയും ആരംഭിക്കുന്നുണ്ട്. ജൂണ്‍-12 മുതല്‍ 30 വരെ 200 രൂപക്ക് മേല്‍ ഇന്ധനം നിറക്കുന്ന 30 പേര്‍ക്ക് നറുക്കെടുപ്പിലൂടെ 10 ലിറ്റര്‍ ഡീസലോ പെട്രോളോ സൗജന്യമായി നല്‍കും.
