ഷാജിയുടെ മരണം-അന്വേഷണം ഒരു വീഴ്ച്ചയുടെ ഫ്‌ളാഷ്ബാക്കില്‍ അവസാനിക്കുമോ ?
പ്രത്യേക ലേഖകന്‍
പരിയാരം: ഷാജി ദാമോദരന്റെ മരണം താഴെ വീണിട്ടാണെന്നാക്കി മാറ്റി കേസ് അവസാനിപ്പിക്കാന്‍ ആര്‍ക്കോ ധൃതിയുണ്ടോ-അങ്ങനെ വേണമെങ്കിലും സംശയിക്കത്തക്ക നിലയിലാണ് അന്വേഷണങ്ങളുടെ പോക്ക്.
തലയില്‍ നല്ല കനത്തിലുള്ള എന്തെങ്കിലും വസ്തുകൊണ്ട് ഇടിച്ചതുപോലുള്ള പരിക്കുകളാണ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും എവിടെയെങ്കിലും ഇരുന്ന് പിന്നോട്ട് വീണാലും ഇങ്ങനെ സംഭവിക്കാമെന്ന മട്ടിലാണ് ഇപ്പോള്‍ ഭൂരിഭാഗം മാധ്യമങ്ങളിലെയും വാര്‍ത്തകള്‍.
വെറുമൊരു സാധാരണ മരണം മാത്രമാക്കാനും ചില കോണുകളില്‍ ശ്രമങ്ങള്‍ കണ്ടു.
ആരോ തലയില്‍ തുണികൊണ്ട് കെട്ടുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസും പറയുന്നുണ്ട്.
യാതൊരു ദുരൂഹതയും ഇല്ലെന്ന് പറയുന്നതിന് മുമ്പായി ശാസ്ത്രീയമായി അത് തെളിയിക്കാന്‍ പോലീസ് എത്രമാത്രം ശ്രമം നടത്തി എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ.
കണ്ണൂരിലെ അച്ചടിമാധ്യമരംഗത്തും ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമരംഗത്തും സജീവമായിരുന്ന ഷാജിയുടെ മരണം നൂറു ശതമാനവും സംശയരഹിതമാക്കേണ്ടതല്ലേ എന്നാണ് ഒരു പഴയകാല മാധ്യമപ്രവര്‍ത്തകന്‍ .തന്നെ ചോദിക്കുന്നത്.
പരിക്കേറ്റ് ആശുപത്രിയിലായതുമുതല്‍ മരണംവരെ അബോധാവസ്ഥയില്‍ കഴിഞ്ഞ ഷാജിയുടെ മരണത്തിന് പിറകിലെ വസ്തുതകള്‍ വെളിച്ചത്തുവരേണ്ടത് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ഉതത്രവാദിത്വമാണെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
