റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട മാട്ടൂല്‍ സ്വദേശിയുടെ ബൈക്ക് മോഷണംപോയി.
ചെറുവത്തൂര്‍; റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട മാട്ടൂല്‍ സ്വദേശിയുടെ ബൈക്ക് മോഷണംപോയി.

മാട്ടൂല്‍ നോര്‍ത്ത് സിദ്ദിഖാബാദിലെ പൊന്നന്‍മുത്തര്‍ വീട്ടില്‍ പി.എം.മുഫീദ് മുസ്തഫയുടെ(22)കെ.എല്‍-59 ഡി-8138 2011 മോഡല്‍ പാഷന്‍പ്രോ ബൈക്കാണ് മോഷ്ടിച്ചത്.
ആഗസ്റ്റ് 6 ന് രാവിലെ 9.30 നും വൈകുന്നേരം 6.30 നും ഇടയിലുള്ള സമയത്താണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്.
മുഫീദ് മുസ്തഫ ട്രെയിനില്‍ മംഗളൂരുവിലേക്ക്പോയി തിരിരെ വവന്നപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിഞ്ഞത്.
15,000 രൂപ നഷ്ടം കണക്കാക്കുന്നു. ചന്തേര പോലീസ് കേസെടുത്തു.
