ബിരിയാണിക്ക് ഒന്നാം സ്ഥാനം. രഞ്ജിത്തും പ്രജിഷയും മികച്ച നടനും നടിയും.
പിലാത്തറ: പിലാത്തറയില്‍ സമാപിച്ച കണ്ണൂര്‍ ജില്ലാ കേരളോല്സവത്തില് പയ്യന്നൂര്‍ നഗരസഭയിലെ കണ്ടോത്ത് പാട്യം കലാസമിതി അവതരിപ്പിച്ച നാടകം ബിരിയാണി മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥയായ ബിരിയാണിയെ അടിസ്ഥാനമാക്കി ടി.പി.പ്രജിഷ രചിച്ച നാടകം പ്രമോദ് കണ്ടോത്താണ് സംവിധാനം ചെയ്തത്.
ഗോപാല്‍ യാദവായി അഭിനയിച്ച വി.ടി.രഞ്ജിത്ത് മികച്ച നടനും മാതംഗിയായി വേഷമിട്ട ടി.പി.പ്രജീഷ മികച്ച നടിയുമായി. വിശപ്പിന്റെ രാഷ്ട്രീയത്തെയും ധൂര്‍ത്തിന്റെ നിരര്‍ത്ഥകതയെയും അനാവരണം ചെയ്യുന്ന നാടകം കാണികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ബിരിയാണി കൂടുതല്‍ വേദികളില്‍ അവതരിപ്പിക്കാനുള്ള ആലോചനയിലാണ് പാട്യം കലാസമിതി.