അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കും-കെ.കെ.വിനോദ്കുമാര്‍

തളിപ്പറമ്പ്: കുറ്റ്യേരി മേഖലയില്‍ വോട്ട് കുറഞ്ഞതിന്റെ അസഹിഷുണതയില്‍ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കണ്ടിവരുമെന്ന് ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍.

ബിജെപി കുറ്റ്യേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രിയ വിശദികരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.പി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ജില്ല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ്, സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി.നാരായണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് മൊടത്തറ, എ.അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.പി.സനീഷ് കുമാര്‍ സ്വാഗതവും കെ.പവിത്രന്‍ നന്ദിയും പറഞ്ഞു.