തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ബി.ജെ.പിയിലെ പി.വി.സുരേഷ് മല്‍സരിക്കും.
തളിപ്പറമ്പ്: ഡിസംബര്‍ 26 ന് നാളെ നടക്കുന്ന
തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മറ്റന്നാള്‍ നടക്കുന്ന തിരഞ്ഞടുപ്പില്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് തൃച്ചം ബരം വാര്‍ഡില്‍ നിന്ന് ജയിച്ച പി.വി.സുരേഷും,
വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പാലകുളങ്ങര വാര്‍ഡിലെ പി.യശോദയേയും മത്സരിപ്പിക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി കോടതിമൊട്ട വാര്‍ഡില്‍ നിന്ന് വിജയിച്ച അശോക്കുമാര്‍ അഞ്ചാമരെയെ തെരഞ്ഞടുത്തു.
ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫും എല്‍.ഡി.എഫും ചെയര്‍പേഴ്‌സന്‍ വൈസ് ചെയര്‍േപഴ്‌സന്‍ സ്ഥാനങ്ങളിലേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള അവസ്ഥയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും.
