തളിപ്പറമ്പ് നഗരസഭയില്‍ ഇന്‍ഡി സഖ്യം നിലവില്‍ വന്നു: എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്:കേവലഭൂരിപക്ഷമില്ലാത്ത യു.ഡി.എഫിന് മുന്നോട്ടുള്ള ഭരണം സുഖകരമല്ലന്ന ബോധ്യം വന്നതോടെ അവരുടെ ദേശീയ മുന്നണിയായ ഇന്‍ഡി സഖ്യത്തിന്റെ ഘടകകക്ഷിയായ സി.പി.എമ്മിന് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ ചെയര്‍മാന്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തിയെന്ന് ബി.ജെ.പി ജില്ല ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ് നിയമസഭ മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫുമായി ഒത്തുതീര്‍പ്പിലെത്താന്‍ സി.പി.എം നടത്തിയ ഈ നീക്കം ലജ്ജകരമാണ്.

17 സീറ്റുള്ള യു.ഡി.എഫും 15 സീറ്റുള്ള സി.പി.എമ്മും മുന്ന് ബിജെപി കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ ബിജെപി എടുക്കുന്ന തീരുമാനങ്ങളായിരിക്കും നഗരസഭയുടെ ഇനിയുള്ള ഭരണത്തിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയെന്ന് തീരുമാനിക്കുക.

സി.പി.എം-കോണ്‍ഗ്രസ്-ലീഗ് അന്തര്‍ധാരയുടെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എം.എല്‍.എ യുടെ മണ്ഡലത്തില്‍തന്നെ ഇന്‍ഡി സഖ്യം നിലവില്‍ വന്നത്.

അരിയില്‍ ഷൂക്കൂറും, പട്ടുവത്തെ അന്‍വറും, എസ്.എഫ്.ഐ നേതാവ് ധീരജും അന്തിയുറങ്ങുന്ന മണ്ണില്‍ എങ്ങനെ സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് കഴിയുമെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് എ.പി.ഗംഗാധരന്‍ ആവശ്യപ്പെട്ടു.