ആലക്കോട്: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ശബരിമല കൊള്ളയ്ക്കെതിരെ ബിജെപി ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ പ്രതിഷേധജ്വാല നടത്തി.
സ്വര്‍ണ്ണ പാളി കവര്‍ച്ച അന്വേഷണം തുടര്‍ന്നാല്‍ സി.പി.എം നേതാക്കള്‍ ജയിലില്‍ ആകുമെന്നതുകൊണ്ട് തന്നെയാണ് അന്വേഷണം മന്ദഗതിയില്‍ പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ ജ്വാല.
നടുവിലില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് പി.ബി.റോയ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എം.പി ജോയ്, ജില്ല സെല്‍ കോ-ഓഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, മണ്ഡലം ജന.സക്രട്ടറി എം.എസ്.രാജീവ്, നടുവില്‍ ഏരിയ പ്രസിഡന്റ് എ.വി.മണികണ്ഠന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ബി.വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.