പിടികിട്ടാപ്പുള്ളിയായ ബി.ജെ.പിക്കാരന്‍ അറസ്റ്റില്‍-

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ പടികിട്ടാപ്പുള്ളി പിടിയില്‍.

കണ്ണൂര്‍ അമ്പാടിമുക്കിലെ സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു തകര്‍ത്ത കേസില്‍ പ്രതിയായി വിദേശത്തേക്ക് മുങ്ങിയ

ബി ജെ പി പ്രവര്‍ത്തകനായ ചാല സി.കെ.പുരത്തെ അജിത്തിന്റെ മകന്‍ തായമ്പള്ളി ഹൗസില്‍ ആകാശിനെയാണ്

എസ്.ഐ.വി.ഹാരിസിന്റെ നേതൃത്വത്തില്‍ എഎസ്.ഐ.ഷാജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, ബാബുപ്രസാദ്, മനോജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

2015ല്‍ അമ്പാടി മുക്കിലുണ്ടായ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

ഈ കേസിലും മറ്റ് അക്രമസംഭവങ്ങളിലുമായി പ്രതിക്കെതിരെ ഏഴോളം വാറന്റുകള്‍ നിലവിലുണ്ട്.

കേസില്‍ 2019 ല്‍ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ദുബായിയില്‍ കഴിയുന്ന പ്രതി നാട്ടിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിമാനതാവളങ്ങളില്‍ പോലീസ് നിരീക്ഷണത്തിനിടെയാണ് കരിപ്പൂര്‍ വിമാനതാവളത്തില്‍ വെച്ച് പ്രതിയെ അറസ്റ്റു ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.