ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ടം ജനുവരി 4, 5, 6 തീയതികളില്‍.

ബ്ലാത്തൂര്‍: വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം ജനുവരി 4, 5, 6 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും.

ജനുവരി 4 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം.

11 മണിക്ക് ശബരിമല മുന്‍മേല്‍ ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം ഉണ്ടാവും.

വൈകുന്നേരം 5 മണിക്ക് ക്ഷേത്ര ഊരാളന്മാരുടെ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം. 6 മണിക്ക് തിരു അത്താഴത്തിന് അരി അളക്കല്‍.

രാത്രി 7 മണിക്ക് കളിയാട്ടം തുടങ്ങല്‍ ചടങ്ങ് നടക്കും.

രാത്രി 7.30 ത് മൂത്തേടം മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അരങ്ങേറും.

രാത്രി 8 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും

ചടങ്ങില്‍ പയ്യാവൂര്‍ ഗോപാലന്‍കുട്ടിമാരാര്‍, ശ്രീഹരി ആചാരി എന്നിവരെയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കുട്ടികളെയും ആദരിക്കും.

വിവിധ എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും. തുടര്‍ന്ന് യൂണിവേര്‍സല്‍ കണ്ണൂര്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാവും.

ജനുവരി 5 ഞായറാഴ്ച രാവിലെ 8 മണിക്ക് നാരായണീയ പാരായണം.

10 മണിക്ക് ഡോ.പീയൂഷ് നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം ഉച്ചക്ക് 2 മണിക്ക് മൂത്തേടം വാദ്യ കലാ സംഘത്തിന്റെ ചെണ്ടമേളം. രാത്രി 7 മണിക്ക് ഊര്‍പ്പഴശ്ശി വെള്ളാട്ടം. 8 മണിക്ക് കാഴ്ച വെള്ളാട്ടം. കാലിയാര്‍കണ്ടി മടപ്പുരയില്‍ നിന്നും മുത്തുക്കുട ചെണ്ട മേളം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ തിരുമുല്‍ കാഴ്ച പുറപ്പെട്ട് ക്ഷേത്രത്തില്‍ സമപ്പിക്കും.

തുടര്‍ന്ന് കരിമരുന്നു പ്രയോഗം. രാത്രി തിരുവനന്തപുരം അതുല്യ അവതരിപ്പിക്കുന്ന പുരാണ നാടകം ശ്രീഗുരുവായൂരപ്പനും ഭക്തകവി പൂന്താനവും  അരങ്ങേറും.

ജനുവരി 6 തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി തെയ്യങ്ങളുടെ പുറപ്പാട് പുലര്‍ച്ച 5 മണി മുതല്‍ തുലാഭാരവും മറ്റു നേര്‍ച്ചകളും ജനുവരി 4, 5 തീയ്യതികളില്‍ ഉച്ചക്ക് ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടാവും.