ബാലസാഹിത്യരചന എളുപ്പപ്പണിയല്ല-ലിജു ജേക്കബ്.—ചിരാത് പ്രഥമ പുസ്തകചര്‍ച്ച നടത്തി.
തളിപ്പറമ്പ്: ബാലസാഹിത്യ കൃതികളുടെ രചന എളുപ്പപ്പണിയല്ലെന്ന് എഴുത്തുകാരന്‍ ലിജു ജേക്കബ്.
കുറുമാത്തൂര്‍ ചിരാത് കലാസാഹിത്യ വേദിയുടെ പ്രഥമ പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ചിന്തകളും അവരുടെ ഭാഷയും വിചാരങ്ങളും ഉല്‍ക്കൊണ്ടുകൊണ്ട് മാത്രമേ നല്ല ബാലസാഹിത്യരചനകള്‍ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
യുവ എഴുത്തുകാരി രമ്യ രതീഷിന്റെ വെള്ളാരംകണ്ണുള്ള ചങ്ങാതി എന്ന ബാലസാഹിത്യകൃതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചിരാത് പ്രസിഡന്റ് രാജേഷ് കുറുമാത്തൂര്‍ അധ്യക്ഷത വഹിച്ചു.
കവയിത്രി വിനീത രാമചന്ദ്രന്‍ പുസ്തകം അവതരിപ്പിച്ചു. മധു പനക്കാട് പുസ്തകനിരൂപണം നടത്തി.
മനോജ് കാട്ടാമ്പള്ളി, സജിന്‍ ജനാര്‍ദ്ദനന്‍, പി.കെ.സരസ്വതി, രേഖ മാതമംഗലം, കെ.സി.രാജന്‍, എം.വി.രവീന്ദ്രനാഥ്, എം.വി.ലീല,
കെ.വി.സന്തോഷ്‌കുമാര്‍, സി.വി.പ്രഭാകരന്‍, നളിനി കുറുമാത്തൂര്‍, ഗംഗാധരന്‍ മാസ്റ്റര്‍, കെ.വി.മെസ്മര്‍, കരിമ്പം.കെ.പി.രാജീവന്‍, രമ്യ രതീഷ് എന്നിവര്‍ പ്രസംഗിച്ചു.