കൈക്കൂലി എ.എസ്.ഐ വിജിലന്‍സിന്റെ പിടിയിലായി-
പഴയങ്ങാടി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെ എ എസ് ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ വിളയാങ്കോട് സ്വദേശി പി.രമേശനാണ്(48) ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായത്.
പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്റെ പരാതിയിലാണ് വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം രമേശനെ പിടികൂടിയത്.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സംബന്ധിച്ച് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപെട്ടതിനെ തുടര്‍ന്ന് ശരത്ത് കണ്ണൂര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ടുകള്‍ ശരത്തിന് നല്‍കുകയും, തടര്‍ന്ന് എ എസ് ഐക്ക്
കൈമാറുമ്പോള്‍ വേഷം മാറി എത്തിയ വിജിലന്‍സ് സംഘം പിടികൂടുകയുമാണുണ്ടായത്.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സിഐമാരായ ഷാജിപട്ടേരി, പി.സുനില്‍കുമാര്‍, എസ് ഐമാരായ കെ.പി.പങ്കജാക്ഷന്‍, കെ.ജഗദിഷ്,
എ എസ് ഐ എന്‍.വി. രമേശന്‍, പി.പി.നികേഷ്, സ്‌പെഷല്‍ പോലിസ് ഓഫിസര്‍മാരായ ഇ.കെ.രാജു, ഇ.വി.ജയശ്രീ, സുഗേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
