കനത്ത മഴയിൽ നടപ്പാലം തകർന്നു.
പിലാത്തറ: കനത്ത മഴയിൽ നടപ്പാലം തകർന്നു.
എരമം കടയക്കര – നടുവിലെക്കുനി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൂടൽ അണക്കെട്ട് പരിസരത്തെ നടപ്പാലമാണ് തകർന്നത്.
ഇതോടെ ഈ ഭാഗത്തേക്കുള്ള നൂറുകണക്കിനാളുകൾ ദുരിതത്തിലായി.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലുകൾ അടർന്നു തുടങ്ങിയ പാലത്തിൻ്റെ മധ്യഭാഗം പൂർണമായി തകർന്ന നിലയിലാണ്.
മൂന്ന് വർഷം മുമ്പാണ് ഇതിൻ്റെ നിർമ്മാണം നടന്നത്.
വിദ്യാർത്ഥികൾ അടക്കം നിരവധി പേർ മാതമംഗലം ബസാറുമായി ബന്ധപ്പെടുവാൻ ഉപയോഗിക്കുന്ന വഴിയാണിത്.
എത്രയും പെട്ടെന്ന് പാലം ഉപയോഗയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
