ബ്രിട്ടീഷ് കിണര്‍ മൂടിത്തുടങ്ങി-
പരിയാരം: മെഡിക്കല്‍ കോളേജിലേക്ക് വെള്ളം പമ്പ്‌ചെയ്തിരുന്ന കിണര്‍ മൂടിത്തുടങ്ങി.
ഇതിന്റെ ഭാഗമായി കിണര്‍ മൂടിയിരുന്ന കോണ്‍ക്രീറ്റ് സ്‌ളാബ് പൂര്‍ണമായി നീക്കം ചെയ്തു.
അടുത്ത കുറച്ചുദിവങ്ങള്‍ക്കുള്ളില്‍ കിണര്‍ മണ്ണിട്ട് മൂടും.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പരിയാരം ടി.ബി.സാനിട്ടോറിയത്തിലേക്ക് വെള്ളം പമ്പുചെയ്യാനായിട്ടാണ് ദേശീയപാതയോരത്തെ വയലിന് സമീപം കിണര്‍ പണിതത്.
എല്ലാ ദിവസവും തുടര്‍ച്ചയായി 23 മണിക്കൂര്‍ നേരം ഇവിടെ പമ്പ് പ്രവര്‍ത്തിച്ചിരുന്നു.
അമേരിക്കന്‍ നിര്‍മ്മിതമായ മയ്യേഴ്‌സ് ഇലക്ട്രിക്ക് പമ്പാണ് ഇവിടെ വെള്ളം പമ്പ് ചെയ്തിരുന്നത്.
വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണര്‍ ദേശീയപാത വികസനത്തിന് വിട്ടുനല്‍കിയെങ്കിലും പുതിയ കിണര്‍ പണിയാത്തതിനാല്‍
മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്.
