ഇരുമ്പ്കുട വേണം–കോര്‍ട്ട്‌റോഡിലൂടെ നടക്കാന്‍
തളിപ്പറമ്പ്: നൂറുകണക്കിന് കാല്‍നടയാത്രികര്‍ക്ക് ഭീഷണിയായി ഒരു കെട്ടിടം.
കോര്‍ട്ട് റോഡില്‍ പഴയ ജയ ഹോട്ടല്‍ കെട്ടിടമാണ് ഏതു സമയത്തും വീഴുമെന്ന അവസ്ഥയിലാണുള്ളത്.
നിത്യവും നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന റോഡിന്റെ ഫുട്പാത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ നിന്ന് പഴയ ഓടും പട്ടികയും യാത്രക്കാരുടെ മേല്‍ വീഴുക പതിവായിട്ടുണ്ട്.
അടിയന്തിരമായി ഇത് പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ബന്ധപ്പെട്ടവര്‍ അത് പൊളിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
