മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മാറ്റിത്തുടങ്ങി.
പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം ഇന്നലെ അപകടത്തില്‍ പെട്ട ബുള്ളറ്റ്ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
മൂന്ന് ടാങ്കറുകളാണ് ഇതിനായി എത്തിച്ചിട്ടുള്ളത്.
അപകടത്തില്‍പെട്ട ടാങ്കര്‍ സുരക്ഷിതമായി റെയില്‍വെ മേല്‍പ്പാലത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചാണ് പാചകവാതകം മാറ്റിക്കൊണ്ടിരിക്കുന്നത്.
പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പി.കെ.അജിത്ത് കുമാര്‍,
ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, എസ്.ഷിബിന്‍, ഹോം ഗാര്‍ഡ് കെ.മധുസൂധനന്‍, കെ.തമ്പാന്‍ എന്നിവര്‍ സുരക്ഷയ്ക്കായി സംഭവ സ്ഥലത്ത് സ്റ്റാന്റ് ബൈക്രൂ ആയി ക്യാമ്പ് ചെയ്യുന്നുണ്ട്.
