പ്രേതബാധ ഒഴിവാവാന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍കൃഷി-

 

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ല.

പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

എന്നാല്‍ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളില്‍ നിന്ന് അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകന്‍ ശെല്‍വ രാജ് പറഞ്ഞത്.

കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് കണ്ടത്. അമ്മയാണെന്ന് ഉറപ്പിക്കാന്‍ നിലവില്‍ തനിക്ക് സാധിക്കുന്നില്ലെന്നാണ് മകന്‍ ശെല്‍വരാജ് പറഞ്ഞത്.

അല്‍പ്പം മുന്‍പാണ് പൊലീസ് ശെല്‍വരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്.  ശരീരാവശിഷ്ടങ്ങള്‍ പത്മയുടേതെന്നും റോസിലിന്റെതെന്നും ഉറപ്പിക്കേണ്ടത് കേസന്വേഷണത്തില്‍ നിര്‍ണായകമാണ്.

ഡി എന്‍ എ പരിശോധന അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങള്‍ ഇവരുടേതാണെന്ന് ഉറപ്പിക്കുക.

ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ ഡി.എന്‍.എ പരിശോധനാഫലം വരേണ്ടതുണ്ട്.

20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്.

20 കഷ്ണങ്ങളോളം കണ്ടെത്തിയിട്ടുണ്ട്. മൃതശരീരം കുഴിച്ചിട്ടതായി പ്രതികള്‍ പറഞ്ഞ സ്ഥലത്താണ് പോലീസ് പരിശോധന നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി പുറത്തെടുത്തത്.

റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം എത്തിയാണ് പരിശോധന നടത്തിയത്.

പ്രതികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനസ്സിലാക്കിയത്.

ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണമെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്.

മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി മഞ്ഞള്‍ നട്ടിരുന്നു.

പ്രേതബാധ ഇല്ലാതിരിക്കാനാണ് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം ഇവിടെ മഞ്ഞള്‍ നട്ടതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

പത്തനംതിട്ട:പത്തനംതിട്ടയിലെ നരബലിക്ക് ശേഷം കുഴിച്ചിട്ട രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. ഭഗവത് സിങ്-ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ എന്ന പേരിലാണ് സ്ത്രീകളെ നരബലിക്ക് വിധേയരാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മം, കാലടി സ്വദേശിനി റോസിലി എന്നിവരാണ് മരിച്ചത്. സ്ത്രീകളെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട ഇലന്തൂരിലെത്തിച്ച പത്മത്തെയും റോസിലിനെയും കൊലപ്പെടുത്തിയതില്‍ മുഹമ്മദ് ഷാഫിക്കും ഭഗവല്‍സിങ്ങിനും ഭാര്യ ലൈലയ്ക്കും ഒരുപോലെ പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫി ഇത്തരത്തില്‍ കൂടുതല്‍ ആളുകളെ ഇരകളാക്കിയോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തെക്കുറിച്ച് മൂന്നു ജില്ലകളിലെ പപോലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്ന് ഐ.ജി. പി.പ്രകാശ് അറിയിച്ചു. അതിക്രൂരമായ രീതിയിലാണ് കൊലപാതം നടത്തിയതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ഭഗവല്‍സിങ്, ഷാഫിയുമായി ബന്ധപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണെന്നാണ് സൂചന. ശ്രീദേവി എന്ന പ്രൊഫൈലില്‍ ആണ് ഷാഫി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് കൊണ്ടുപോയതും ഷാഫിതന്നെയാണ്. ഇരുവരെയും കൊണ്ടുപോയതിന്റെ പിറ്റേന്ന് തന്നെ വധിച്ചു.