ബസ് വാങ്ങി ശേഷം കരാര്‍പ്രകാരം പണം നല്‍കാതെ വഞ്ചിച്ചതിന് കേസ്.
തളിപ്പറമ്പ്: തവണകളായി പണം നല്‍കാമെന്ന് എഗ്രിമെന്റുണ്ടാക്കി ബസ് കൈവശപ്പെടുത്തിയ ശേഷം ബാക്കി തുക നല്‍കാതെ വഞ്ചിച്ചതായ പരാതിയില്‍ മുന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കാഞ്ഞിരങ്ങാട് എടയോടി പറമ്പില്‍ സില്‍വി സണ്ണിയുടെ പരാതിയിലാണ് കേസ്.
മയ്യില്‍ കയരളത്തെ ചെമ്മരത്തില്‍ വീട്ടില്‍ ദാമോദരന്റെ മകന്‍ സി.റോജന്‍(48), ഭാര്യ പി.രമ്യ(45), മമ്പറം സുനി എന്നിവര്‍ക്കെതിരെയാണ് കേസ്.
ജൂണ്‍ 22 ന് സില്‍വി സണ്ണിയുടെ കെ.എല്‍ 13 എക്‌സ് 3194 നമ്പര്‍ ബസ് 7 ലക്ഷം രൂപ തവണകളായി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്
കൈവശപ്പെടുത്തുകയും എഗ്രിമെന്റ് പ്രകാരം 50,000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.
