ഷെല്‍ട്ടര്‍ പണിയും പക്ഷെ, ബസ് അവിടെ നിര്‍ത്തില്ല-കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ.
തളിപ്പറമ്പ്: കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ.
ഓവുചാല്‍ നിര്‍മ്മിതിയിലും സ്‌ളാബ് പതിക്കലിലും ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച നഗരസഭ ഇപ്പോള്‍ കൈവെച്ചിരിക്കുന്നത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിലാണ്.
ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഒടുവില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഷെല്‍ട്ടര്‍ പണിതപ്പോഴാണ് കുതിരവട്ടം ഫാക്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
പണിതുവെച്ച വെയിറ്റിഗ് ഷെല്‍ട്ടര്‍ ഉപയോഗിക്കാതെ അവിടെ നിന്നും മാറി ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഇന്നലെ ചേര്‍ന്ന നഗരസഭാ ട്രാഫിക് റഗുലേറ്ററി കമ്മറ്റി തീരുമാനം.
അപ്പോള്‍ പണിതിട്ട ഷെല്‍ട്ടറിന്റെ കാര്യം എന്താകുമെന്ന് ചോദിച്ചാല്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാം, ബസ് വേ ബ്രിഡ്ജിന് സമീപം നിര്‍ത്തുന്നത് നോക്കി ബസിനൊപ്പം ഓടാം.
ഒരു പണിയുമില്ലാത്തവര്‍ക്ക് വെറുതെ വന്ന് സൊറപറഞ്ഞിരിക്കാനും ബസ് ഷെല്‍ട്ടര്‍ ഉപയോഗിക്കാം.
ഒരുവിധത്തിലും ആലോചനകളില്ലാതെ എടുത്ത തീരുമാനമാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ച ശേഷം സ്‌റ്റോപ്പ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
നവംബര്‍ 26 ന് പുതിയ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയ ശേഷം വേണ്ടരീതിയില്‍ മാറ്റങ്ങള്‍ വരുത്താമെന്നാണ് നഗരസഭാ അധികൃതരുടെ പുതിയ നിലപാട്.