തകര്‍ക്കല്‍ നമ്പര്‍ (ഫൈവ്)–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ്‌ഷെല്‍ട്ടര്‍ അഞ്ചാംതവണയും തകര്‍ത്തു

തലശ്ശേരി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഞ്ചാം തവണയും തകര്‍ത്തു. രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് ആരോപണം.

സി.പി.എം.ശക്തി കേന്ദ്രമായ കുട്ടിമാക്കൂല്‍ മഠം ബസ്്‌റ്റോപ്പില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കയ്യാല ശശീന്ദ്രന്‍ സ്മാരക ബസ് ടെല്‍ട്ടറാണ് തകര്‍ക്കപ്പെട്ടത്.

തൊട്ടുമുന്നിലെ കടയില്‍ സി.സി ക്യാമറയുള്ളതിനാല്‍ ദൃശ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം നടന്ന ദിവസം രാത്രിയാണ് ഇടവളക്കുശേഷം വീണ്ടും തകര്‍ത്തത്.

നിരവധി തവണ ഈ ഷെല്‍ട്ടറിനു നേരെ അക്രമം നടന്നിട്ടുണ്ട്. ഡി.സി.സി സെക്രട്ടറി അഡ്വ.സി.ടി.സജിത്ത്, മണ്ഡലം പ്രസിഡണ്ട് ഇ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവത്തില്‍ പ്രഷേധിച്ചു.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി സാജു സ്ഥലം സന്ദര്‍ശിച്ചു.

സി.സി.ടി.വി.ദൃശ്യം പരിശോധിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി.ജനറല്‍ സിക്രട്ടറി കെ.പി.സാജു പറഞ്ഞു.

താമസിയാതെ ബസ്സ് ഷെല്‍ട്ടര്‍ പുനര്‍നിര്‍മ്മിക്കുമെന്നും സാജു അറിയിച്ചു. ഇത് സംബന്ധിച്ച് മണ്ഡലം പ്രസിഡണ്ട് വിജയകൃഷ്ണന്‍ ന്യൂമാഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.