കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട-6.185 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട. 6.185 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എളയാവൂര്‍ ശ്രീഭരതക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിനകത്തു വെച്ചും KL 47 G 8372 കാറില്‍ നിന്നും കഞ്ചാവുമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ എളയാവൂര്‍ മുണ്ടയാട് സ്വദേശി രാജുവിന്റെ മകന്‍ രഞ്ജിത്ത് (26), കല്യാശ്ശേരി യു.പി സ്‌കൂളിന് സമീപത്തെ കാക്കാട്ട് വളപ്പില്‍ മുഹമ്മദ് ഷാനിഫ്(32)നെയുമാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കയ്യില്‍നിന്നും വാഹനത്തില്‍ നിന്നുമായി 6.185 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കണ്ണൂര്‍ ടൗണ്‍ ഭാഗത്തു മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കളെന്ന് എക്‌സൈസ് പറഞ്ഞു.
മുമ്പും നിരവധി മയക്കു മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ പ്രതികള്‍.
പിടിയിലായ രഞ്ജിത്ത് തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എം.ഡി.എം.എ കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസിലെ പ്രതിയാണ്.
മുഹമ്മദ് ഷാനിദ് കാപ്പ പ്രകാരം നാട് നടത്തിയ പ്രതിയാണ്. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് പരിധിയില്‍ എം.ഡി.എം.എ പിടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് പ്രതിപിടിയിലാകുന്നത്.
മയക്കു മരുന്ന് കടത്തി കൊണ്ടുവന്ന വാഹനവും തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ U/s 20(b)(ii)(B) & 29 of NDPS Act 1985 പ്രകാരംകേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തുടര്‍നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റീവ് ഓഫീസര്‍ സി.കെ.ബിജു, പ്രിവന്റ്‌റീവ് ഓഫീസര്‍(ഗ്രേഡ്) പി.കെ.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എച്ച്.റിഷാദ്,
എന്‍.രജിത്ത്കുമാര്‍, എം.സജിത്ത്, ഗണേഷ്ബാബു, കെ.വി.ഷൈമ, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി.അജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു