കരിങ്കൊടി വിശിയ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

.പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരെ കരിങ്കോടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു.

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞു മടങ്ങവെ എരിപുരത്തെ കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്.

സ്ത്രീകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. കരിങ്കൊടിവീശിയ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം തടഞ്ഞു വയ്ക്കുകയും, പിന്നീട് വളഞ്ഞിട്ടു പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഹെല്‍മറ്റ് ഉള്‍പ്പടെ എടുത്താണ് അടിച്ചത്. ഈ സമയത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന വാഹനം കടന്ന് പോവുകയും ചെയ്തു.

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത് തടയാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതിക്കും മര്‍ദ്ദനമേറ്റു.