ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി ബംഗാല്‍ സ്വദേശി എക്‌സൈസ് പിടിയില്‍.

കണ്ണപുരം മൊട്ടമ്മല്‍ പൊടിപ്പുറം ഇരിണാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തത്.

എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവുമാണ്
കണ്ണപുരം മൊട്ടമ്മല്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ഇയാളെ അറസ്റ്റ് ചെയ്തത്.

തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ എടുത്ത് കേസ് കണ്ണൂര്‍ സ്‌ക്വാഡ് ഓഫീസില്‍ U/s 20(b)(ii) Bof NDPS Act 1985 പ്രകാരം NDPS Cr. No.6/24 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര NDPS കോടതിയില്‍ നടക്കും.

പ്രിവന്റീവ് ഓഫീസര്‍ പി.കെ.അനില്‍കുമാര്‍, ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.ഷിബു,  പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് പി.സി.പ്രഭുനാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ടി.ശരത്, റിനീഷ് ഓര്‍ക്കാട്ടേരി, എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.