പാഞ്ച് കിലോ കഞ്ചാവ്–ബിഹാറുകാരന്‍ എക്‌സൈസ് പിടിയില്‍-
കണ്ണൂര്‍: അഞ്ച് കിലോഗ്രാം കഞ്ചാവ് സഹിതം ബിഹാര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി.

എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍
കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപത്തെ സംഗമം ലോഡ്ജ് പരിസരത്ത് നിന്നാണ് ബീഹാര്‍ സിവാന്‍ ജില്ല സ്വദേശിയായ രാജേഷ് മാജി എന്ന റിത്വിക്ക് (27)നെ 5 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ ലോഡ്ജുകളില്‍ മാസ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി വന്‍ ലാഭത്തില്‍ വില്‍പ്പന ചെയ്യുന്ന രീതിയാണ് ഇയാളുടേത്.
ആഴ്ച്ചകളോളം എക്‌സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വന്ന് വില്‍പ്പന ചെയ്യുന്ന രീതിയാണ് ഇയാള്‍ ചെയ്തിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ലഹരിമരുന്ന് കടത്ത് വ്യാപകമാക്കിയതിനെത്തുടര്‍ന്ന് എക്‌സൈസിന്റെ പരിശോധന കര്‍ശമാക്കിയിരിക്കുകയാണ്.
വളരെ വിദഗ്ദമായി കഞ്ചാവ് കടത്തുന്ന രീതിയായതിനാല്‍ എക്‌സൈസിന്റെ സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി സംയുക്തമായാണ് ഇയാളെ വലയിലാക്കിയത്.
ഒറീസയില്‍ നിന്നുമാണ് പ്രതി കഞ്ചാവ് എത്തിച്ചത്. പ്രിവന്റീവ് ഓഫീസര്‍ എം.കെ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
പി.പി.സുഹൈല്‍, എം.സജിത്ത്, ടി.അനീഷ്, കെ.പി.റോഷി, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ്,
കെ.ബിനീഷ്, സൈബര്‍ സെല്‍ അംഗങ്ങളായ ടി.സനലേഷ്, സുഹീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
രാവിലെ കണ്ണൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ തുടര്‍ നടപടികള്‍ക്കായി വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
