വാർത്തകൾ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കള്‍ പോലീസ് പിടിയിലായി. Kannur News April 4, 2026 ചന്തേര: കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കള്‍ പോലീസ് പിടിയിലായി. പരപ്പ കനകപ്പള്ളിയിലെ തലക്കല്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന് ടി.പി.റയീസ്(39), ബളാല്‍ കല്ലംചിറ കുഴിങ്ങാട്ടെ പുതിയപുരക്കല്‍ വീട്ടില്‍ പി.വി.അബ്ദുള്ളയുടെ മകന് സൈനുല്‍ ആബിദ്(27), കുഴിങ്ങാട് കല്ലഞ്ചിറ തലയില്ലത്ത് വീട്ടില്‍ ടി.എം.അബ്ദുള്‍ഖാദറിന്റെ മകന് എം.പി.അബ്ദുല്‍ഹക്കീം(32), കല്ലഞ്ചിറ കുഴിങ്ങാട് പട്ടില്ലത്ത് വീട്ടില്‍ കെ.ഇബ്രീഹിമിന്റെ മകന് സി.കെ.ഫാസില്‍(32) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ 1.15 ന് പയ്യങ്കിയല് വെച്ച് പിടിയിലായത്. നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. ചന്തേര എസ്.ഐ എം.അജ്മല്‍, സീനിയര്‍ സി.പി.ഒ നരേന്ദ്രന് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.