സര്‍പ്പരാജ്ഖാന്‍ 7.741 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍, 2,0,9500 രൂപയും പിടിച്ചെടുത്തു.

വളപട്ടണം: വളപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട, 7.741 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു, അതിഥി തൊഴിലാളി അറസ്റ്റില്‍.

ചിറക്കല്‍ കോട്ടക്കുന്ന് സുമയ്യ ക്വാര്‍ട്ടേഴ്‌സിലെ സര്‍പ്പരാജ്ഖാന്‍(25)നെയാണ് വളപട്ടണം എസ്.ഐ വി.നിതിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ തിരുവള്ളഊര്‍ ഗുമ്മിഡിപൂണ്ടി പുതുക്കോട്ടയില്‍ താമസിക്കുന്ന ഒറീസ് സ്വദേശിയായ ഇയാള്‍ ഉസ്മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

പോലീസ് വരുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ബാഗുമായി ഓടിരക്ഷപ്പെട്ട ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ്പിടികൂടിയത്.

ബാഗില്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തിയ 2,0,9500 രൂപ പോലീസ് പിടിച്ചെടുത്തു.