2.280 കിലോ കഞ്ചാവുമായി കാടാച്ചിറ സ്വദേശി അറസ്റ്റില്‍.
ഇരിട്ടി: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ കാടാച്ചിറ സ്വദേശി പി.വി.അന്‍സീര്‍(27)നെയാണ് 2.280 കിലോ ഗ്രാം കഞ്ചാവുമായി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇരിട്ടി പോലീസും ജില്ലാ പോലീസ് മേധാവി എം.ഹോമലതയുടെ മേല്‍നോട്ടത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കെ.എല്‍ 13 എ.ജെ. 2803 നമ്പര്‍ സ്‌കൂട്ടി സഹിതം ഇരിട്ടി കൂട്ടുപ്പുഴയില്‍ വെച്ച് ഇന്നലെ രാത്രി 11.30 മണിയോടെ കഞ്ചാവുമായി പ്രതി പിടിയിലായത്.
ഈ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും രണ്ടു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും ഏഴു പേരെ റിമാന്റില്‍ ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസിനു സാധിച്ചു.
ഇരിട്ടി ഇന്‍സ്പെക്ടര്‍ ജിജീഷ് പി. കെ,എസ്. ഐ മനോജ് കുമാര്‍ കെ. എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, സി.ഷിഹാബുദീന്‍, കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ (ഡാന്‍സാഫ് )എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം മന്‍സൂണ്‍കാല കളവ്, ലഹരി കടത്ത് എന്നിവ എന്നിവ തടയുന്നതിന് വേണ്ടി ശക്തമായ വാഹന പരിശോധനയാണ് ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് നടത്തി വരുന്നത്.
